കോഴിക്കോട്: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര തുടങ്ങുമ്പോൾ ഓർഡിനറി ബസുകൾ കുറവായ മലബാർ മേഖലയിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.തെക്കൻ മേഖലയെ അപേക്ഷിച്ച് ബസുകളുടെ എണ്ണം മലബാർ മേഖലയിൽ വളരെ കുറവാണ്.
കോഴിക്കോട് ജില്ലയിൽ മാത്രം 156 ഓർഡിനറി ബസുകളാണ് നിലവിൽ സർവീസ് നടത്തുന്നത്. കോഴിക്കോടിനെ അപേക്ഷിച്ച് 4 ഇരട്ടി ബസുകളാണ് തിരുവനന്തപുരത്ത് സർവീസ് നടത്തുന്നത്. അതിനാൽ ജില്ലയിലുള്ളവർക്ക് സ്വകാര്യ ബസുകളെ തന്നെ ആശ്രയിക്കേണ്ടി വരും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സംസ്ഥാനത്തെ 3,125 ഓർഡിനറി ബസുകളിൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ മൊത്തം ഓർഡിനറി ബസുകളുടെ എണ്ണം വെറും 881 ആണ്. അതിൽ ഏറ്റവും കുറവ് ബസ് ഉള്ളത് മലപ്പുറം ജില്ലയിലും.
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര നടപ്പാകുമ്പോൾ, പ്രധാനമായും ഉയരുന്ന ചോദ്യമാണ് കേരളത്തിലെ എല്ലാ സ്ത്രീകള്‍ക്കും ഈ ആനുകൂല്യം ഒരുപോലെ ലഭിക്കുമോയെന്നത്. സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും ബസുകളിലെ യാത്ര ഒരുപോലെ സൗജന്യമായിരിക്കും. എന്നാൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒരേ അനുപാതത്തില്‍ ഓർഡിനറി ബസുകൾ ഇല്ല എന്നതാണ് വസ്തുത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
