ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ പട്ടാപകൽ മോഷണം 

JUNE 27, 2025, 12:16 AM

കൊച്ചി: ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ മോഷണം. ആറ് പവൻ സ്വർണം മോഷണം പോയതായാണ് പരാതി. സംഭവത്തിൽ കളമശേരി പൊലീസ് കേസെടുത്തു. 

ജസ്റ്റിസ് എ ബദറുദ്ദീന്റെ പത്തടിപ്പാലത്തെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച്ചയാണ് മോഷണമുണ്ടായത്. തിങ്കളാഴ്ച്ച രാവിലെ ഒൻപതുമണിക്കും പന്ത്രണ്ടരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.

എ ബദറുദ്ദീന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് കളമശേരി പൊലീസിന് പരാതി നൽകിയത്. മേശയ്ക്കുമുകളിൽ വെച്ചിരുന്ന വളയടക്കം ആറുപവന്റെ സ്വർണമാണ് മോഷണം പോയതെന്നും പരാതിയിൽ പറയുന്നു.

vachakam
vachakam
vachakam

പരിചയക്കാരായ ആരെങ്കിലുമാണോ സ്വർണം എടുത്തത് എന്നതിലുൾപ്പെടെ പൊലീസിന് സംശയമുണ്ട്. പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam