മർകസ് ഖുർആൻ ഫെസ്റ്റിവൽ മൂന്നാം എഡിഷന് തുടക്കം

NOVEMBER 15, 2025, 1:00 AM

കോഴിക്കോട്: വിശുദ്ധ ഖുർആന്റെ ആശയ വൈപുല്യവും വൈജ്ഞാനിക മികവും സമൂഹത്തിൽ പ്രചരിപ്പിക്കാനും പഠനവിധേയമാക്കാനും പുതുതലമുറ ഉത്സാഹിക്കണമെന്ന് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി. ഖുർആൻ പ്രമേയമായി നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ വൈജ്ഞാനിക മത്സരം മർകസ് ഖുർആൻ ഫെസ്റ്റിവൽ(എം.ക്വു.എഫ്) മൂന്നാം എഡിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനഃപാഠമാക്കുന്നതോടൊപ്പം തന്നെ ഗവേഷണ സ്വഭാവത്തിൽ ഖുർആനെ സമീപിക്കാനും ആധുനിക സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കാനും പഠിതാക്കൾക്ക് സാധിക്കേണ്ടതുണ്ട്.  ഖുർആന്റെ ആത്മാവറിഞ്ഞുള്ള പഠനം കൂടുതൽ ഫലപ്രദമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലിൽ വിവിധ സംസ്ഥാനങ്ങളിലെ 32 ക്യാമ്പസുകളിൽ നിന്നുള്ള 900 വിദ്യാർഥികളാണ് മാറ്റുരക്കുന്നത്.

ഖുർആൻ പ്രമേയമായ 29 വ്യത്യസ്ത മത്സരങ്ങളിൽ മൂന്നു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികൾക്ക് ലഭിക്കുക. യൂണിറ്റ്, സെക്ടർ തല ഫെസ്റ്റുകളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചവരാണ് മർകസ് കേന്ദ്ര ക്യാമ്പസിൽ നടക്കുന്ന സെൻട്രൽ ഫെസ്റ്റിവലിൽ മാറ്റുരക്കുന്നത്. മത മൂല്യങ്ങളിൽ ഉറച്ച് നിന്ന് കലാവിഷ്‌കാരം നടത്തുക, ഖുർആൻ പാരായണത്തിലും മനഃപാഠത്തിലും പരിശീലിപ്പിക്കുകയും അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരങ്ങളിലേക്ക് വിദ്യാർഥികളെ പ്രാപ്തരാക്കുകയും ചെയ്യുക എന്നിവയാണ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നത്.

vachakam
vachakam
vachakam

വിശുദ്ധ ഖുർആന്റെ മാനവിക സന്ദേശം, ബഹുസ്വരത, ശാസ്ത്രീയ വീക്ഷണം എന്നിവ വിളംബരം ചെയ്യുന്ന വിവിധ സെഷനുകളും ഫെസ്റ്റിവലിൽ നടക്കും. നാളെ(ഞായറാഴ്ച) വൈകുന്നേരം നടക്കുന്ന സമാപന സെഷൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. ഖുർആൻ മത്സരങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർഥിക്ക് 30,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന എം.ക്വു.എഫ് അവാർഡ് സമ്മാനിക്കും.

മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിച്ചു. അബൂബക്കർ സഖാഫി പന്നൂർ അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ അനുഗ്രഹ ഭാഷണം നടത്തി.

ഹനീഫ് സഖാഫി ആനമങ്ങാട്, വിഎം റശീദ് സഖാഫി, ഉനൈസ് മുഹമ്മദ്, ഷമീം കെകെ, അക്ബർ ബാദുഷ സഖാഫി, അബ്ദുസ്സമദ് സഖാഫി സംസാരിച്ചു. ബഷീർ സഖാഫി എ ആർ നഗർ, അബ്ദുന്നാസർ സഖാഫി പന്നൂർ, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം, ഇസ്സുദ്ദീൻ സഖാഫി സംബന്ധിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam