തിരുവനന്തപുരം: തിരുവനന്തപുരത്ത് മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞ് കാണാതായ രണ്ടുപേർക്ക് വേണ്ടിയുള്ള തെരച്ചിൽ ശനിയാഴ്ച ഊർജ്ജിതമാക്കും. കൂടുതൽ വള്ളങ്ങൾ അടക്കമുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിയാകും ഇന്നത്തെ തെരച്ചിൽ.
ഷിജിനെയും ജോൺ മത്യാസിനെയുമാണ് വള്ളം മറിഞ്ഞ് കാണാതായത്.മുതലപ്പൊഴിയിൽ നിന്നും കാണാതായ ഷിജിന്റെ കുടുംബവുമായി മന്ത്രി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.
അതേസമയം, നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണനായി ഇന്നും തെരച്ചിൽ പുരോഗമിക്കും.ഗൗതത്തെ കാണാതായിട്ട് ഇന്ന് ഒൻപതാം ദിവസമാണ്. ഇന്നലെ കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇടവിട്ടുള്ള മഴയിൽ കടൽ പ്രക്ഷുബ്ധമാകുന്നതും അടിയൊഴുക്കും തെരച്ചിലിന് വെല്ലുവിളിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
