താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് ഇറച്ചി മാലിന്യ സംസ്കരണ കേന്ദ്രത്തിന് മുന്നിലുള്ള നാട്ടുകാരുടെ പ്രതിഷേധം ഇന്നും തുടരും.
മാലിന്യ ലോഡുമായി വാഹനം എത്തിയാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് സമരസമിതി ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിന് സമീപത്തെ റോഡിലാണ് സമരസമിതിയും നാട്ടുകാരും പ്രതിഷേധിക്കുന്നത്. ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പേരാണ് സമരത്തിന് പിന്തുണയുമായി എത്തുന്നത്.4,000 ഓളം കുടുംബങ്ങളാണ് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
ലോഡ് കൊണ്ടുവരില്ലെന്ന് മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പൊലീസ് ഇന്നലെ സമരക്കാരെ അറിയിച്ചിരുന്നു. ഇതോടെയാണ് റോഡ് ഉപരോധം ഇന്നലെ രാത്രി താല്‍ക്കാലികമായി അവസാനിപ്പിച്ചത്.ജില്ലാ കലക്ടറുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം ഉടന്‍ തന്നെ ഫാക്ടറി സന്ദര്‍ശിച്ച് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് കൈമാറും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
