കോട്ടയം: ഓണത്തിന് മുന്നോടിയായി നടത്തുന്ന എക്സൈസ് സ്പെഷ്യല്‍ ഡ്രൈവിനിടെ കോട്ടയം നാഗമ്പടത്ത് 1.650 കിലോഗ്രാം കഞ്ചാവുമായി രാജസ്ഥാന്‍ സ്വദേശി എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡിന്റെ പിടിയിലായി. ജയ്പുര്‍ സ്വദേശിയായ മുഹമ്മദ് മര്‍സൂദ് ഖാനെ (47) ആണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയ ശേഷം നാഗമ്പടം ഭാഗത്തേക്ക് നടന്നുവരികയായിരുന്ന പ്രതിയെക്കുറിച്ച് എക്സൈസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംഘം ഇയാളെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തത്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ ആര്‍. ദര്‍ശകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിന് പിന്നില്‍.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ബി. ആനന്ദ് രാജ്, ഗ്രേഡ് പ്രിവന്റീവ് ഓഫിസര്‍മാരായ പി.എസ്. ശ്യാംകുമാര്‍, പി.പി പ്രസീദ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ടി.എ യേശുദാസ്, കെ.സി ദിബീഷ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ പ്രിയ, ഡ്രൈവര്‍ വിബിന്‍ ജോയ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
