മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയ പോസ്റ്റ്; അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

AUGUST 7, 2026, 10:31 PM

കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ വീണ്ടും പൊലീസ് കേസ്. മുഖ്യമന്ത്രിയെ പൊതുമധ്യത്തിൽ അപമാനിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടെന്ന പരാതിയിലാണ് ആലുവ സൈബർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

നിലവിൽ അർജുൻ ആയങ്കി ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് വ്യാപക തെരച്ചിൽ തുടരുകയാണ്. പാലിയേക്കര ടോൾ പ്ലാസ കടന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ സമീപ ജില്ലകളിലും സംസ്ഥാന അതിർത്തികളിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. അർജുൻ സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന സംശയം.

അതേസമയം, ഒളിവിലിരിക്കെ അർജുൻ ആയങ്കിയുടെ പേരിൽ പുറത്തുവരുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇയാൾ തന്നെയാണോ പ്രസിദ്ധീകരിക്കുന്നതെന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മറ്റാരെങ്കിലും അർജുന്റെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നുണ്ടാകാമെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.

vachakam
vachakam
vachakam

ഇതിനിടെ, പൊലീസ് തെരച്ചിൽ ശക്തമാക്കിയിട്ടും സോഷ്യൽ മീഡിയയിലൂടെ വെല്ലുവിളി തുടരുകയാണ് അർജുൻ ആയങ്കി. ഇന്നലെ രാത്രിയും പുതിയ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു. തന്നെ "തീവ്രവാദിയാക്കിയത് സിസ്റ്റമാണെന്നും" "മുട്ടിന് താഴെ വെടിവച്ചാലും മുട്ടുകുത്തില്ല" എന്നുമാണ് പോസ്റ്റിൽ പറയുന്നത്. പോസ്റ്റിന് താഴെ നിരവധി അക്കൗണ്ടുകളിൽ നിന്ന് പിന്തുണയുമായി കമന്റുകളും എത്തിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam