കാസര്‍കോട്: മദ്യപിച്ച് ദേശീയപാതയിലൂടെ അമിതവേഗതയിലും അപകടകരമായ രീതിയിലും വാഹനമോടിച്ച യൂട്യൂബര്‍ ഹെലന് ഓഫ് സ്പാര്ദ്ദ എന്ന എസ്.ആര് ധന്യയുടെ ഡ്രൈവിങ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് ലൈസന്‍സിന് സസ്പെന്ഷന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന മൂന്ന് ദിവസത്തെ നിര്‍ബന്ധിത പരിശീലന ക്ലാസില്‍ ധന്യ പങ്കെടുക്കണമെന്നും അധികൃതര്‍ ഉത്തരവിട്ടു.
ജൂലൈ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത ശേഷം കാസര്‍കോട്ടെ ദേശീയപാതയിലൂടെ മദ്യപിച്ച് വാഹനമോടിച്ചു വരികയായിരുന്ന ധന്യയെ പോലീസ് പരിശോധനയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പോലീസിനെ കണ്ടതോടെ വാഹനം നിര്‍ത്താതെ അമിതവേഗത്തില്‍ കിലോമീറ്ററുകളോളം മുന്നോട്ട് ഓടിച്ചുപോവുകയായിരുന്നു.
തുടര്‍ന്ന് പോലീസ് സംഘം വാഹനം പിന്തുടര്ന്ന് സിനിമ സ്റ്റൈലില്‍ തടഞ്ഞു നിര്‍ത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പരിശോധനയില്‍ ഇവര്‍ മദ്യപിച്ചിരുന്നതായി സ്ഥിരീകരിക്കുകയും വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് ധന്യക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
