പത്തനാപുരത്ത് വളർത്തുമൃഗങ്ങളെ കൊന്ന പുലി കെണിയിൽ കുടുങ്ങി

AUGUST 7, 2026, 10:14 PM

കൊല്ലം: പത്തനാപുരത്ത് വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്ന പുലി വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങി. അലിമുക്ക് ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.

കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് പുലിയുടെ ആക്രമണം വ്യാപകമായിരുന്നു. ശാന്ത എന്ന വയോധികയുടെ രണ്ട് ആടുകളെ പുലി കൊന്നിരുന്നു. വിവിധ സ്ഥലങ്ങളിൽ വളർത്തുനായ്ക്കളെയും പുലി പിടികൂടിയിരുന്നു.

തുടർന്ന് പ്രദേശവാസികളുടെ പരാതിയെ തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്ത് പരിശോധന നടത്തുകയും പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കുകയും ചെയ്തു. ഇതിലാണ് പുലി കുടുങ്ങിയത്.

vachakam
vachakam
vachakam

പുലിയെ സുരക്ഷിതമായി പുറത്തെടുത്ത് തുടർനടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam