തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന് ആദരവായി തപാൽ മുദ്രയും പ്രത്യേക കവറും പുറത്തിറക്കാൻ തപാൽ വകുപ്പ്. സ്ഥിരം തപാൽ മുദ്രയിൽ ക്ഷേത്രത്തിന്‍റെ കിഴക്കേ ഗോപുരവും അനന്തശയന ഭാവത്തിലുള്ള ശ്രീ പദ്മനാഭസ്വാമിയുടെ രൂപവും ഉൾപ്പെടുത്തിയിട്ടുണ്ട്.
തപാൽ വകുപ്പ് കേരള സർക്കിളിന്‍റെ ആഭിമുഖ്യത്തിൽ തപാൽ മുദ്ര, പ്രീമിയം പ്രത്യേക കവർ എന്നിവയുടെ പ്രകാശനം ഓഗസ്റ്റ് 10 ന് രാവിലെ 11 ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവ്വഹിക്കും. ഇതിനൊപ്പം സംസ്ഥാന മൃഗം, സംസ്ഥാന പക്ഷി എന്നിവയുടെ ചിത്രമടങ്ങിയ തപാൽ കാർഡുകളും പ്രകാശനം ചെയ്യും.
രാജ്യത്തെ സുപ്രധാന ആത്മീയ കേന്ദ്രങ്ങളിലൊന്നും കേരളത്തിന്‍റെ സാംസ്കാരിക - വാസ്തുവിദ്യ പൈതൃകത്തിന്‍റെ പ്രതീകവുമായ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ പ്രാധാന്യം വരുംതലമുറയിലേക്ക് എത്തിക്കുന്നതിനാണ് ഈ തപാൽ മുദ്ര അവതരിപ്പിക്കുന്നത്. തപാൽ പ്രേമികൾക്കും ഭക്തജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും ഈ പ്രത്യേക മുദ്ര പതിപ്പിച്ച തപാൽ സാമഗ്രികൾ സ്വന്തമാക്കാൻ സാധിക്കും.
ഇതോടെ കേരളത്തിൽ സ്ഥിരം തപാൽ മുദ്ര ലഭിക്കുന്ന നാലാമത്തെ ക്ഷേത്രം എന്ന ബഹുമതി ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന് സ്വന്തമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
