തിരുവനന്തപുരം: കനത്ത മഴയിൽ സംസ്ഥാനത്ത് നിരവധി അപകടം. അതിശക്തമായ മഴയിൽ നിറഞ്ഞൊഴുകുന്ന പുഴയിൽ സംസ്ഥാനത്ത് പലയിടത്തായി അപകടങ്ങൾ ഉണ്ടായതായി ആണ് ലഭിക്കുന്ന റിപ്പോർട്ട്.
പാലക്കാട് കുന്തിപ്പുഴയിൽ അമ്മയും മകളും പുഴയിൽ അകപ്പെട്ടു. പാലക്കാട് മണ്ണാർക്കാട് കൈതച്ചിറ മാസപറമ്പിൽ സ്വദേശികളായ അമ്മയും കുഞ്ഞുമാണ് പുഴയിൽ അകപെട്ടത്. രണ്ടുപേരെയും രക്ഷപ്പെടുത്തി. കാസർകോട് പുത്തിഗെ കൊക്കച്ചാലിൽ എട്ട് വയസുകാരനും അപകടത്തിൽ പെട്ടു നാട്ടുകാരും ഫയർഫോഴ്സും തെരച്ചിൽ നടത്തുകയാണ്.
അതേസമയം ഇന്നലെ ആലപ്പുഴ കടലിൽ കാണാതായ 15കാരൻ്റെ മൃതദേഹം ഇന്ന് കരക്കടിഞ്ഞു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇന്നലെ കടലിൽ കാണാതായ ആലപ്പുഴ സ്വദേശി ഡോൺ (15) ന്റെ മൃതദേഹമാണ് ഇന്ന് പുലർച്ചെ പുറക്കാട് തീരത്ത് അടിഞ്ഞത്. ഇന്നലെ വൈകുന്നേരം ആണ് എട്ടുപേര് അടങ്ങുന്ന സംഘം കടലിൽ പെട്ടത്. ഒപ്പമുണ്ടായിരുന്ന ഏഴ് വിദ്യാർഥികൾ രക്ഷപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'വിവാഹത്തിന് ശേഷം ബ്രോക്കർ ഫീസ് നൽകിയില്ല'; നവവരനെ കടയിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു വിവാഹ ബ്രോക്കർ
‘ശബ്ദരേഖ വ്യാജം’; കുഴൽനാടൻ്റെ ആരോപണം തള്ളി കെ. കൃഷ്ണൻകുട്ടി
ആലപ്പുഴയിൽ മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് തീ കൊളുത്തി മരിച്ചു
സംസ്ഥാനത്തെ തകർത്ത പ്രളയം മനുഷ്യനിർമ്മിതം; സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ