താമരശേരിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഒൻപതുവയസുകാരിയുടെ മരണത്തിന് പിന്നിൽ മസ്‌തിഷ്‌ക ജ്വരമെന്നാണ് കണ്ടെത്തൽ. അമീബിക് മസ്തിഷ്ക ജ്വരമാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇത് കണ്ടെത്തുന്നതിനായി ആന്തരികാവയവങ്ങൾ പരിശോധനയ്ക്കയക്കുമെന്നാണ് ആരോഗ്യ സംഘം പറയുന്നത്.
ഇന്നലെ രാവിലെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനയയെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ഉച്ചതിരിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു. പക്ഷേ ഇവിടെയെത്തും മുൻപ് തന്നെ കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.നിലവിൽ കുട്ടിയുടെ രണ്ട് സഹോദരങ്ങളും ഒരു സഹപാഠിയും പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ സ്രവസാംപിളുകൾ കൂടുതൽ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്