'എംഎൽഎമാരുടെ അഭിപ്രായം പരസ്യമായി കേൾക്കണം, പാർട്ടിയിൽ ഏകാധിപത്യ പ്രവണത അനുവദിക്കില്ല';  മുഖ്യമന്ത്രി ചർച്ചകളിൽ തുറന്നടിച്ച് ദീപ്‌തി മേരി വർഗീസ്

MAY 6, 2026, 1:16 AM

കൊച്ചി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ തുറന്നടിച്ച് ദീപ്‌തി മേരി വർ​ഗീസ്. എംഎൽഎമാരെ രഹസ്യമായി കേൾക്കണമെന്ന് സതീശൻ ആവശ്യം ഉയർത്തിയതിന് പിന്നാലെയാണ് പ്രതികരണവുമായി ദീപ്‌തി മേരി വർ​ഗീസ് രംഗത്തുവന്നത്.നിരീക്ഷകർ എംഎൽഎമാരുടെ അഭിപ്രായം പരസ്യമായി കേൾക്കണമെന്നാണ് ദീപ്തി മേരി വർഗീസ് പ്രതികരിച്ചത്.

പാർട്ടിയിൽ ഏകാധിപത്യ പ്രവണത അനുവദിക്കില്ലെന്നും വി.ഡി. സതീശനെതിരെ ദീപ്തി മേരി വർഗീസ് ചൂണ്ടിക്കാട്ടി. ഏകാദിപത്യ പ്രവണത കാട്ടിയ പിണറായി വിജയൻ എല്ലാവർക്കും ഒരു പാഠമാണെന്നും ദീപ്തി മേരി വർഗീസ് മാധ്യമങ്ങളോട് പറഞ്ഞു.

"എംഎൽഎമാരുടെ അഭിപ്രായം പരസ്യമായി കേൾക്കണം. കൊച്ചി കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ അങ്ങനെയാണ് ഉണ്ടായത്. മികച്ച പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിതലയെ മാറ്റിയിട്ടാണ് വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായത്. എല്ലാവരും മുഖ്യമന്ത്രിയാകാൻ യോഗ്യരാണ്. എംഎൽഎ അല്ലാത്തവരും മുഖ്യമന്ത്രി ആയിട്ടുണ്ട്", എന്നുമായിരുന്നു ദീപ്തി മേരി വർഗീസ് പ്രതികരിച്ചത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam