സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം കൂടുന്നു

JUNE 9, 2026, 11:57 PM

കണ്ണൂർ: സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ വർധനവ്.തിങ്കളാഴ്ച മാത്രം 13,885 പനികേസുകളാണ് സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. ഈ മാസം 72,328 പകർച്ചപ്പനി കേസുകളായി.മഴക്കാലത്ത് കാണാറുള്ള സാധാരണ വൈറൽപനി കേസുകളാണ് ഭൂരിഭാഗവും.  മലപ്പുറം, തൃശ്ശൂർ ജില്ലകളിലാണ് വൈറൽപനി കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

സാധാരണ വൈറൽപ്പനിക്കു പുറമേ ഡെങ്കിപ്പനി എല്ലാ ജില്ലകളിലും ആശങ്ക ഉയർത്തുന്നുണ്ട്. ക്യൂലക്സ് കൊതുക് പരത്തുന്ന വെസ്റ്റ്നൈൽ പനിയും എറണാകുളത്ത് റിപ്പോർട്ടുചെയ്തു. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പടരുന്ന ഷിഗെല്ലോസിസും കൂടിയിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് -എ മൂലമുള്ള മഞ്ഞപ്പിത്തവും വ്യാപകമാണ്.

അതേസമയം, പലതരം പനികളാണ് വ്യാപകമായിട്ടുള്ളത്. അതിനാൽ സ്വയം ചികിത്സ നടത്തരുത്.ഡോക്ടറെ കണ്ട് രോഗനിർണയം നടത്തണം. വേദന സംഹാരിയോ, തുമ്മൽ മാറാൻ ആന്റിഹിസ്റ്റമിൻ മരുന്നുകളോ സ്വയം വാങ്ങിക്കഴിക്കരുത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam