യാത്രക്കിടെ അഞ്ചുവയസ്സുകാരന് അപസ്മാരം; സമയോചിതമായി ചികിത്സ ലഭ്യമാക്കാൻ ആശുപത്രിയിലേക്ക് കുതിച്ചുപാഞ്ഞ് കെഎസ്ആർടിസി

AUGUST 12, 2026, 8:26 AM

മലപ്പുറം: യാത്രക്കിടെ അപസ്മാരം ബാധിച്ച അഞ്ചുവയസ്സുകാരന് സമയോചിതമായി ചികിത്സ ലഭ്യമാക്കാൻ ആശുപത്രിയിലേക്ക് കുതിച്ചുപാഞ്ഞ് കെഎസ്ആർടിസി ബസ്.ചാവക്കാട് അകലാട് സ്വദേശികളായ കച്ചോത്തറ സാദിഖ്-ഇർഫാന ദമ്പതികളുടെ മകൻ ഇഹ്സാനാണ് ഡ്രൈവറായ പൊന്നാനി സ്വദേശി വിഷ്ണുവിന്റെയും  കണ്ടക്ടറായ ആനക്കര സ്വദേശി സുരേഷ് കുമാറിന്റെയും സമയോചിത ഇടപെടലിലൂടെ രക്ഷപ്പെട്ടത്.

കോഴിക്കോട്ടുനിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ചിറക്കലിലെത്തിയപ്പോഴാണ് കുട്ടിക്ക് പൊടുന്നനെ അപസ്മാരം ബാധിച്ചത്. കുട്ടിയുടെ ആരോഗ്യനില വഷളായതോടെ കൂടെയുണ്ടായിരുന്നവരും യാത്രക്കാരും പരിഭ്രാന്തരായി. 

ഉടൻതന്നെ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും ഇടപെട്ട് കുട്ടിക്ക് അടിയന്തര സഹായം നൽകുകയും, ബസ് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് അതിവേഗം തിരിച്ചുവിടുകയുമായിരുന്നു. ലൈറ്റിട്ടും ഹോൺ മുഴക്കിയും യാത്രക്കാരുമായി താനൂർ മൂലക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുതിച്ചെത്തിയ കെഎസ്ആർടിസി ബസ് കണ്ടപ്പോൾ നാട്ടുകാരും ആശുപത്രിയിലുള്ളവരും ആദ്യം അമ്പരന്നെങ്കിലും പിന്നീടാണ് സംഭവം മനസ്സിലായത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam