കാസര്‍കോട്: വിവാഹം നിശ്ചയിച്ചിരുന്ന യുവതിയും യുവാവും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ജീവനൊടുക്കി. കാസര്‍കോട് പൂച്ചക്കാട് കിഴക്കേകര സ്വദേശിയും മൈസൂരിലെ എസ്.ബി.ഐ ഹുന്‍സൂര്‍ ശാഖയിലെ ജീവനക്കാരിയുമായ പി. അനുശ്രീ (25), പ്രതിശ്രുത വരനായ കണ്ണൂര്‍ ഇരിട്ടി വിളമന അമ്പലത്തട്ട് സ്വദേശി അമല്‍ (27) എന്നിവരാണ് മരിച്ചത്. രണ്ടുപേരും ബാങ്ക് ഉദ്യോഗസ്ഥരായിരുന്നു. വരുന്ന മാസം വിവാഹം നടക്കാനിരിക്കെയാണ് ദാരുണ സംഭവം നടന്നത്.
മൈസൂരിലെ താമസസ്ഥലത്തുവച്ച് അമലിനെ വീഡിയോ കോള്‍ ചെയ്ത ശേഷമാണ് അനുശ്രീ ജീവനൊടുക്കിയത്. സംഭവത്തെക്കുറിച്ച് അറിഞ്ഞതിന് തൊട്ടുപിന്നാലെ, എറണാകുളത്തെ ഹോട്ടല്‍ മുറിയില്‍ അമലിനെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൂച്ചക്കാട്ടെ ഗ്യാസ് ഏജന്‍സി ഉടമ കെ. ചന്ദ്രന്റെയും റീനയുടെയും മകളാണ് അനുശ്രീ.
മൈസൂരില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അനുശ്രീയുടെ മൃതദേഹം പൂച്ചക്കാട്ടെ വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. സംഭവം അറിഞ്ഞ് അമലിന്റെ ബന്ധുക്കള്‍ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. ആത്മഹത്യയിലേക്ക് നയിച്ച യഥാര്‍ത്ഥ കാരണം വ്യക്തമല്ലെന്നും പൊലീസിന്റെ പ്രാഥമിക അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ശ്രീലക്ഷ്മിയാണ് അനുശ്രീയുടെ ഏക സഹോദരി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
