ഓടിക്കൊണ്ടിരുന്ന കാര്‍ പൊട്ടിത്തെറിയോടെ കത്തി നശിച്ചു; സംഭവം നേവിയുടെ ആയുധസംഭരണശാലക്ക് സമീപം

NOVEMBER 5, 2025, 10:30 AM

കൊച്ചി: കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചതായി റിപ്പോർട്ട്. ഇന്ന് രാത്രിയോടെ കൊച്ചി എടത്തല എൻഎഡിക്ക് സമീപം കുഴിക്കാട്ടുകര ജുമാമസ്ജിദിന് മുൻപിൽ ആണ് സംഭവം ഉണ്ടായത്. കാർ പൂർണമായും കത്തി നശിച്ചു.

അതേസമയം കാറിൽ നിന്നും പുക ഉയരുന്നത് ബൈക്ക് യാത്രക്കാർ ശ്രദ്ധയിൽപ്പെടുത്തിയ ഉടനെ യാത്രക്കാർ പുറത്തിറങ്ങിയത് വലിയ അപകടം ഒഴിവാക്കി. നേവിയുടെ ആയുധസംഭരണശാലയ്ക്ക് സമീപമാണ് സംഭവം ഉണ്ടായത്. 

ബൈക്ക് യാത്രക്കാര്‍ പറഞ്ഞ ഉടനെ കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി. ഇതിനുപിന്നാലെ കാറിൽ നിന്ന് വലിയരീതിയിൽ തീ ഉയര്‍ന്നു. പൊട്ടിത്തെറിയോടെയാണ് കാര്‍ കത്തിയത്. കത്തുന്നതിനിടെ തീഗോളം ഉയരുകയും ചെയ്തു. അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam