വി.ഡി. സതീശന്റെ നിലപാടും കഴിവും ഉപയോഗിക്കാനുള്ള വിവേകം ഹൈക്കമാൻഡ് കാണിക്കണം; പിന്തുണയുമായി സാറാ ജോസഫ്

MAY 8, 2026, 3:57 AM

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ വി ഡി സതീശനെ പിന്തുണച്ച് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറാ ജോസഫ്. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സാറാ ജോസഫ് പിന്തുണയുമായി രംഗത്തുവന്നത്.

വി ഡി സതീശന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നിലപാടും കഴിവും പൊളിറ്റിക്കല്‍ തന്ത്രങ്ങളും പരമാവധി ഉപയോഗിക്കാനുള്ള വിവേകമാണ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ കാണിക്കേണ്ടതെന്ന് സാറാ ജോസഫ് അഭിപ്രായപ്പെട്ടു.

കൃത്യമായ ജനാധിപത്യ നിലപാടുള്ള കരുത്തനായ ഒരു ഭരണാധികാരിക്ക് മാത്രമേ വിശാലമായ ഐക്യം രൂപപ്പെടുത്താന്‍ കഴിയു. അതാരായിരിക്കും എന്ന പരീക്ഷണമാണ് കേരളത്തിലെ വോട്ടര്‍മാര്‍ നടത്തിയത്. മുഖ്യമന്ത്രിപദത്തിന് വേണ്ടിയുള്ള ഈ വടംവലി വിജയത്തിളക്കത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹൈക്കമാന്‍ഡ് തിരിച്ചറിയണമെന്നും സാറാ ജോസഫ് വ്യക്തമാക്കി.

vachakam
vachakam
vachakam

ദേശീയ രാഷ്ട്രിയത്തില്‍ കോണ്‍ഗ്രസ് ഉണ്ടാകേണ്ടതിന്റെ ആവശ്യം പാര്‍ട്ടിയെക്കാള്‍ ജനങ്ങളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇടതുപക്ഷത്തിന്റെ തോല്‍വി എന്നേക്കുമുള്ളതല്ല.അവര്‍ കരുത്തരായ പ്രതിപക്ഷമായിരിക്കുമെന്നത് ഉറപ്പാണ്. ആരോഗ്യകരമായ മത്സരം നടക്കുമ്പോഴും സംഘപരിവാര്‍ രാഷ്ട്രീയത്തെ ചെറുക്കാനുള്ള ഐക്യമാണ് ഉണ്ടാകേണ്ടതെന്നും സാറ ജോസഫ് കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam