'കണ്ണൂരിനെ മാതൃകയാക്കി വളരണം'; കലാ കിരീടം നേടിയ കണ്ണൂരിനെ അഭിനന്ദിച്ച്‌ ഗവര്‍ണര്‍

JANUARY 8, 2024, 8:06 PM

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ  കിരീടം ചൂടിയ കണ്ണൂരിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിനന്ദനം അറിയിച്ചു.

കണ്ണൂരുമായി എനിക്ക് ഒരു പ്രശ്നവുമില്ല. ഇക്കാര്യത്തിൽ കണ്ണൂരിനെ മാതൃകയാക്കി  ബാക്കിയുള്ളവർ വളരണമെന്നും ഗവർണർ പറഞ്ഞു.

കണ്ണൂരിനോട് എനിക്ക് വ്യക്തിപരമായി വിരോധമില്ല. ചില മുൻകാല സാഹചര്യങ്ങളോട് സഹതാപം മാത്രമാണ് താൻ പ്രകടിപ്പിക്കുന്നതെന്നും ഗവർണർ പറഞ്ഞു.

vachakam
vachakam
vachakam

കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്.എഫ്.ഐ. പ്രതിഷേധത്തെത്തുടര്‍ന്നുള്ള പ്രതികരണത്തില്‍ ഗവര്‍ണറുടെ `ബ്ലഡി കണ്ണൂര്‍' പരാമര്‍ശം ഏറെ വിവാദമായിരുന്നു.

കണ്ണൂരിേൻറത് 'ബ്ലഡി ഹിസ്റ്ററി'യാണെന്നായിരുന്നു അന്ന് ഗവര്‍ണര്‍ നടത്തിയ പ്രയോഗം.  പ്രയോഗത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam