തിരുവനന്തപുരം: തുടർഭരണം ലക്ഷ്യമിട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിലെ ഭൂരിഭാഗം അംഗങ്ങളും ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായേക്കും.
സംസ്ഥാന സെക്രട്ടേറിയേറ്റിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കം അഞ്ചോ ആറോ പേരായിരിക്കും ഇത്തവണ മത്സരരംഗത്ത് ഇല്ലാത്തത്.
ടേം വ്യവസ്ഥയുടെ പേരിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റിനിർത്തപ്പെട്ട ടി.എം തോമസ് ഐസക് ഇത്തവണ മത്സരത്തിനിറങ്ങിയേക്കും.
മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഗോദയിൽ ഉണ്ടാകും. മുഖ്യമന്ത്രിക്ക് പുറമെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.എൻ ബാലഗോപാൽ, പി.രാജീവ് , സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ സജി ചെറിയാൻ , വി.എൻ വാസവൻ, മുഹമ്മദ് റിയാസ്, എന്നിവർ നിലവിൽ അവർ ജയിച്ച മണ്ഡലങ്ങളിൽ തന്നെ മത്സരത്തിനിറങ്ങും.
ഇ.പി ജയരാജൻ മത്സരിക്കാനുള്ള സാധ്യത കുറവാണെങ്കിലും കെ.കെ ശൈലജ ഉറപ്പായും ജനവിധി തേടും. മറ്റ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ എം.സ്വരാജ്, പി.കെ ബിജു എന്നിവരും മത്സരരംഗത്ത് ഉണ്ടാവും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വാടാനപ്പള്ളി കിറ്റ് വിവാദം: പൊലീസ് കേസ് രജിസ്റ്റർ ചെയ്തു; കിറ്റ് തയ്യാറാക്കിയ സ്ഥാപന ഉടമ
പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗം; റിപ്പോർട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
‘നുണകളുടെ പ്രോഗ്രസ് റിപ്പോർട്ട്’: സർക്കാരിനെതിരെ വി.ഡി. സതീശന്റെ വിമർശനം
ബിജെപി കൺവെൻഷനിടെ നാടകീയ സംഭവങ്ങൾ; കേന്ദ്രമന്ത്രി പേര് പറയാത്തതിൽ പ്രതിഷേധിച്ച് ആർ. ശ്രീലേഖ