ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഡോക്ടര്‍ക്ക് ശിക്ഷ വിധിച്ചു കോടതി 

JANUARY 26, 2024, 3:38 PM

ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ക്ക് ശിക്ഷ വിധിച്ചു കോടതി. കഠിനതടവും ഇരുപതിനായിരം രൂപ പിഴയും ആണ് കോടതി ശിക്ഷ വിധിച്ചത്.

മാനസികാരോഗ്യ വിദഗ്ധനായ എറണാകുളം മൂവാറ്റുപുഴ കല്ലൂര്‍ക്കാട് പേപ്പതിയില്‍ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെയാണ് കല്‍പറ്റ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പി നിജേഷ് കുമാര്‍ ശിക്ഷ വിധിച്ചത്. 2020 ഒക്ടോബര്‍ 23നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. 

ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും നോഡല്‍ ഓഫീസറായിരുന്ന ജോസ്റ്റിന്‍ ഫ്രാന്‍സിസ് കല്‍പ്പറ്റ  ക്ലിനിക്കില്‍ വച്ച്‌ പതിനെട്ടുകാരിയായ പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണു കേസ്. 

vachakam
vachakam
vachakam

അതേസമയം പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടി തടവ് അനുഭവിക്കണം. പിഴ സംഖ്യയില്‍ നിന്ന് പതിനയ്യായിരം രൂപ പെണ്‍കുട്ടിക്കു നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam