വിദ്യാർത്ഥിയുടെ കർണപുടം തകർന്ന സംഭവം: വിദ്യാഭ്യാസ ഉപഡയറക്ടർ റിപ്പോർട്ട്സമർപ്പിച്ചു

AUGUST 18, 2025, 8:51 PM

കാസർഗോഡ്: ഹെഡ്‌മാസ്റ്ററിൽ നിന്ന് പത്താം ക്ലാസ് വിദ്യാർഥിക്ക്  മർദനമേറ്റ സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു.

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം വിദ്യാഭ്യാസ ഉപജില്ലാ ഓഫീസറാണ് റിപ്പോർട്ട് സമർപ്പിച്ചത്. 

പത്താം ക്ലാസ് വിദ്യാർഥി അഭിനവ് കൃഷ്ണയെ കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹെഡ്‌മാസ്റ്റർ എം അശോകൻ കരണത്തടിച്ച സംഭവത്തിലാണ് വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരമായിരുന്നു നടപടി. കുട്ടിയുടെ കർണപടം അടിച്ചു തകർത്ത അധ്യാപകന്റെ രാജി ആവശ്യപ്പെട്ട് സ്കൂളിലേക്ക് വിദ്യാർഥി യുവജന സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

vachakam
vachakam
vachakam

സംസ്ഥാന ബാലാവകാശ കമ്മീഷനും കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹെഡ്‌മാസ്റ്റർ എം അശോകനെതിരെ കേസെടുത്തിരുന്നു.

ഈ മാസം പതിനൊന്നിന് അസംബ്ലിക്കിടെ കാൽകൊണ്ട് ചരൽ നീക്കിയതിന് ഹെഡ്മാസ്റ്റർ കുട്ടിയുടെ കരണത്തടിക്കുകയും കർണപടം പൊട്ടുകയും ചെയ്തിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam