കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ താല്ക്കാലിക അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് എറണാകുളം മുൻസിഫ് കോടതിയുടെ താല്ക്കാലിക വിലക്ക്.
സംഘടനയുടെ പ്രസിഡന്റും പ്രമുഖ നടിയുമായ ശ്വേതാ മേനോൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർണ്ണായക ഉത്തരവ്.
അഡ്ഹോക്ക് കമ്മിറ്റിക്ക് വിലക്കേർപ്പെടുത്തിയ കോടതി, നിലവിലെ പ്രത്യേക സാഹചര്യത്തിൽ ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള പഴയ ഭാരവാഹികൾക്ക് തന്നെ സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, താരസംഘടനയിൽ തർക്കം രൂക്ഷമായതിന് പിന്നാലെ അമ്മയിലെ ഒരു വിഭാഗം നടിമാർ നാളെ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. രാവിലെ പത്തിന് കൊച്ചിയിലാണ് വാർത്തസമ്മേളനം. അൻസിബ, മാലാ പാർവതി, ഉഷ, ഹസീന തുടങ്ങിയവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
