സസ്‌പെന്‍ഷന്‍ നടപടി സ്റ്റേ ചെയ്യണമെന്ന എം ആര്‍ അജിത് കുമാറിൻ്റെ ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

JULY 28, 2026, 11:37 AM

കൊച്ചി: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെ കേസിൽ സസ്‌പെന്‍ഷന്‍ നടപടി സ്റ്റേ ചെയ്യണമെന്ന എഡിജിപി എം ആര്‍ അജിത് കുമാറിൻ്റെ ആവശ്യം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ തള്ളി.അജിത് കുമാര്‍ ഡിജിപി ആകാന്‍ യോഗ്യനല്ലെന്നും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത വ്യക്തിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ട്രിബ്യൂണലിൻ്റെ നടപടി. 

ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് ഗൺമാന്മാർ കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിലാണ് എഡിജിപി എം ആർ അജിത് കുമാറിന് സസ്പെൻഷൻ കിട്ടിയത്. ഡിജിപിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തിരുന്നത്.

അതേസമയം, തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയും അത് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് എം ആര്‍ അജിത് കുമാര്‍ അടിയന്തര ഹര്‍ജിയുമായി ട്രിബ്യൂണലിനെ സമീപിച്ചത്. നാളെ നടക്കാനിരിക്കുന്ന മന്ത്രിസഭായോഗത്തില്‍ പുതിയ ഡിജിപിമാരെ നിശ്ചയിക്കുമ്പോള്‍ തന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പ്രൊമോഷന്‍ ലഭിക്കുമെന്നും അത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam