തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ ക്‌ളാസ് നടക്കുന്നതിനിടയിൽ സീലിങ് ഇളകി വീണതായി റിപ്പോർട്ട്. പാറശ്ശാല ചെറുവരക്കോണം സിഎസ്‌ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസിലായിരുന്നു അപകടം ഉണ്ടായത്.
രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. ഒന്നാം വർഷ BA- LLB ക്‌ളാസ്സിലായിരുന്നു അപകടംസംഭവിച്ചത്.
അതേസമയം സീലിങ് ഇളകിവീണ സമയത്ത് 35ഓളം കുട്ടികൾ ക്‌ളാസിലുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ ആർക്കും സാരമായി പരിക്കുകളില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
