കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ വയോധികന്റെ മൃതദേഹം പത്താംദിവസം കണ്ടെത്തി

JUNE 9, 2025, 11:46 PM

കോട്ടയം: കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ വയോധികന്റെ മൃതദേഹം പത്താംദിവസം കണ്ടെത്തിയതായി റിപ്പോർട്ട്. തോട്ടില്‍നിന്ന് തേങ്ങയെടുക്കാന്‍ ശ്രമിക്കവേ വയോധികനെ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വലിയതോട്ടില്‍ വീണ് കാണാതായ മീനടം കാട്ടുമറ്റത്തില്‍ ഈപ്പന്‍ തോമസിന്റെ (കുഞ്ഞ്-66) മൃതദേഹമാണ് കണ്ടെത്തിയത്. തോടിനു കുറുകെ കിടന്ന മരത്തിന് സമീപം ഉടക്കികിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 

അതേസമയം മേയ് 31-ന് വൈകീട്ട് 3.30-ഓടെ മീനടം ചക്കുങ്കല്‍പ്പടിയിലായിരുന്നു അപകടം ഉണ്ടായത്. തൊഴിലാളിയെക്കൊണ്ട് പുരയിടത്തിലെ തേങ്ങ ഇടീക്കുന്നതിനിടെ തോട്ടിലേക്കുവീണ തേങ്ങ ഇടീക്കുന്നതിനിടെ തോട്ടിലേക്കുവീണ തേങ്ങ എടുക്കാനിറങ്ങിയപ്പോള്‍ ഈപ്പന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. 

കോട്ടയം, പാമ്പാടി എന്നിവിടങ്ങളില്‍നിന്നുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങളും തിരച്ചില്‍ നടത്തിയിരുന്നു. കൈതേപ്പാലത്തിന് പടിഞ്ഞാറുഭാഗത്തുള്ള ചക്കാലക്കടവിന് സമീപം തിങ്കളാഴ്ച വൈകീട്ട് കണ്ടെത്തിയ മൃതദേഹം രാത്രി ഒമ്പതുമണിയോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam