കോട്ടയം: ഡിവൈഎഫ്‌ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയനും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും എംപിയുമായ എ.എ റഹീമിനും വിമര്‍ശനം. നേതാക്കളുടെ ധാര്‍ഷ്ട്യവും അഹങ്കാരവുമാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്നാണ് കുറ്റപ്പെടുത്തൽ.
വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന പരാമര്‍ശം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി.വിദ്യാര്‍ഥി സംഘടനാ സ്വാതന്ത്ര്യം കലാലയങ്ങളില്‍ തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞ 10 വര്‍ഷം അധികാരം ഉണ്ടായിട്ടും ചെറുവിരല്‍ അനക്കിയില്ല. സമരങ്ങള്‍ ഏറ്റെടുക്കാന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും ആരോപണം ഉയർന്നു.
അതേസമയം, 46 വയസിലും ഡിവൈഎഫ്‌ഐയില്‍ തുടരുന്നുവെന്നാണ് റഹീമിനെതിരായ വിമർശനം.സംസ്ഥാനത്ത് പ്രായത്തിന്റെ പേരില്‍ മേഖല, ബ്ലോക്ക് ഭാരവാഹികളെ മാറ്റുമ്പോഴാണ് ഇതെന്നും ഡിവൈഎഫ്‌ഐ ജില്ലാ സമ്മേനത്തില്‍ വിമർശനം ഉയർന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
