പാനൂര്‍ ബോംബ് കേസിലെ പ്രതിയെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു 

SEPTEMBER 9, 2025, 4:12 AM

കണ്ണൂർ: പാനൂര്‍ ബോംബ് കേസിലെ പ്രതിയെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തതായി റിപ്പോർട്ട്. മീത്തലെ കുന്നോത്ത്പറമ്പ് ബ്രാഞ്ച് സെക്രട്ടറിയായാണ് അമൽ ബാബുവിനെ തെരഞ്ഞെടുത്തത്. പാനൂർ മുളിയത്തോട് ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനം നടന്ന് ഒരാൾ കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് അമൽ ബാബു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

2024 ഏപ്രിൽ 5ന് നടന്ന സ്‌ഫോടനത്തിൽ മുളിയാത്തോട് സ്വദേശി ഷെറിൽ കൊല്ലപ്പെടുകയും മൂന്നുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അന്ന് ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹിയായിരുന്ന അമൽ ബാബു സ്‌ഫോടന ശേഷം ബാക്കിയായ ബോംബുകൾ ഒളിപ്പിച്ചുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 

ഇവർ എതിരാളികളായ ഗുണ്ടാസംഘത്തെ ആക്രമിക്കാനാണ് ബോംബ് ഉണ്ടാക്കിയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കേസിൽ പന്ത്രണ്ട് പേരായിരുന്നു പ്രതികൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam