ഓമല്ലൂർ വൃദ്ധസദനത്തിൽ കൗമാരക്കാരന് മർദനമെന്ന് പരാതി; മാനേജർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

JUNE 18, 2026, 1:17 AM

പത്തനംതിട്ട: ഓമല്ലൂരിലെ ഒരു വൃദ്ധസദനത്തിൽ 17 വയസുകാരന് മർദനമേറ്റെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കട്ടപ്പന സ്വദേശിയായ കൗമാരക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥാപനത്തിലെ മാനേജർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ നടപടി സ്വീകരിച്ചത്.

വൃദ്ധസദനത്തിലെ മാനേജർ റെജി, ജീവനക്കാരായ സിജോ, ബെന്നി എന്നിവർക്കെതിരെയാണ് കട്ടപ്പന പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സ്ഥാപനത്തിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ കുട്ടിയാണ് സംഭവവിവരം ചൈൽഡ് ലൈനിനെ അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗുരുതര ആരോപണങ്ങൾ പുറത്തുവന്നത്.

ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിക്ക് മർദനമേറ്റതായും ബാലവേല ചെയ്യിപ്പിച്ചതായും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പരിശോധനയ്ക്കിടെ കോട്ടയം സ്വദേശിയായ മറ്റൊരു 17 വയസുകാരനെയും സ്ഥാപനത്തിൽ നിന്ന് കണ്ടെത്തി. തുടർന്ന് കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്ക് മുന്നിൽ ഹാജരാക്കുകയും ആവശ്യമായ സംരക്ഷണ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

vachakam
vachakam
vachakam

സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam