14കാരൻ ഓടിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞ സംഭവം; അമ്മയ്‌ക്കെതിരെ കേസ്

FEBRUARY 22, 2026, 2:28 AM

തിരുവനന്തപുരം: 14 കാരൻ ഓടിച്ച കാർ മുപ്പതടി താഴ്ചയിൽ വീണ സംഭവത്തിൽ ആർസി ഉടമയായ അമ്മയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. 

കരമന കളിയിക്കാവില പാതയിൽ നീറമൺകര വളവിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ നിന്നും 14കാരനും സുഹൃത്തും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

 പാപ്പനംകോട് ഭാഗത്തുനിന്നും കരമന ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടവളവ്. ഇവിടം സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

vachakam
vachakam
vachakam

രാത്രിയിൽ സുഹൃത്തിനൊപ്പം കാറുമെടുത്ത് പുറത്തിറങ്ങിയതായിരുന്നു വിദ്യാർത്ഥി. വീട്ടുകാരെ പൂട്ടിയിട്ടാണ് ഈ കുട്ടി കാറുമായി ഇറങ്ങിയത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം.

 ആറു മാസം മുമ്പ് വിമാനത്താവളത്തിലേക്ക് പോയ ഒരു കാർ ഉൾപ്പെടെ കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി വാഹനങ്ങളാണ് വളവിനോട് ചേർന്നുള്ള കുഴിലേക്ക് വീണത്. മറ്റ് പല വാഹനങ്ങളും നടപ്പാതയിലിടിച്ചും കൈവരിയിൽ തട്ടിയും കുഴിയിൽ വീഴാതെ രക്ഷപ്പെട്ട സംഭവും ഉണ്ടായിട്ടുണ്ട്. ഇതിന് പുറമേ വളവിലുള്ള റോഡിലെ വൈദ്യുതുണിലിടിച്ച് ഇരുചക്രവാഹനയാത്രികർക്ക് പരിക്കേറ്റ സംഭവങ്ങളും സ്ഥിരമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam