ശ്രുതിയുടെ വീട് വിവാദം: കെ റഫീഖിനെതിരെ നിയമനടപടിക്ക് ടി സിദ്ധിഖ്

APRIL 4, 2026, 10:02 PM

വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട ശ്രുതിക്ക് വീട് വെച്ചുനൽകാമെന്ന് പറഞ്ഞ് ടി. സിദ്ധിഖ് എംഎൽഎ വഞ്ചിച്ചുവെന്ന സിപിഎം ആരോപണം നിയമപോരാട്ടത്തിലേക്ക്. സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നൽകുമെന്ന് ടി. സിദ്ധിഖ് അറിയിച്ചു.

തനിക്കെതിരെ കള്ളപ്രചാരണം നടത്തി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് സിദ്ധിഖ് ആരോപിച്ചു. ഇതിന്റെ ഭാഗമായി തന്റെ പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റുകളിൽ കൃത്രിമം കാട്ടിയതായും ഇതിനെതിരെ സൈബർ സെല്ലിന് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

120 ദിവസത്തിനകം ശ്രുതിക്ക് വീട് നൽകുമെന്ന് ടി. സിദ്ധിഖ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഇത് നടപ്പിലായില്ല. സിദ്ധിഖിന്റെ വാഗ്ദാനം വിശ്വസിച്ച് ശ്രുതി സർക്കാർ ടൗൺഷിപ്പിലെ വീട് വേണ്ടെന്നു വെക്കുകയും പകരം 15 ലക്ഷം രൂപ വാങ്ങുകയും ചെയ്തു.

vachakam
vachakam
vachakam

ഇപ്പോൾ പണം തിരികെ നൽകാം, ടൗൺഷിപ്പിൽ വീട് അനുവദിക്കണം എന്നാവശ്യപ്പെട്ട് സർക്കാറിന് അപേക്ഷ നൽകിയിരിക്കുകയാണെന്നും ആയിരുന്നു റഫീഖ് പറഞ്ഞത്. റീൽസ് എടുക്കാൻ വേണ്ടിയും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയും ശ്രുതിയുടെ സാഹചര്യം ഉപയോഗിച്ചുവെന്നും റഫീഖ് രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു.

അതേസമയം ജില്ലാ സെക്രട്ടറി കള്ളം പറയുന്നുവെന്ന് ടി സിദ്ദിഖ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ശ്രുതിയെ വിവാ​ദത്തിലേക്ക് വലിച്ചിഴക്കരുതെന്നും വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ടി സിദ്ദിഖ് പറഞ്ഞു. ശ്രുതിക്ക് വീട് ഉണ്ടാക്കി കൊടുക്കുന്നത് ടൈം ന്യൂസ് എന്ന യൂട്യൂബേഴ്‌സ് ആണെന്നത് മറച്ചുവെച്ച് ജില്ല സെക്രട്ടറി കള്ളം പറയുന്നു. 

തന്നെ അപമാനിക്കാൻ ശ്രമം നടക്കുന്നു. ദുരന്തം ഏറ്റുവാങ്ങിയ ശ്രുതിയെ വിവാദത്തിലേക്ക് വലിച്ചിടുന്നത് മനുഷ്യത്വരഹിതമാണ്. രാഷ്ട്രീയ പ്രവർത്തനത്തിന്റെ അപചയമാണെന്നും ജില്ലാ സെക്രട്ടറിക്ക് യോജിക്കാത്ത രീതിയിൽ പെരുമാറുന്നുവെന്നും സിദ്ധിഖ് കുറ്റപ്പെടുത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam