കൊല്ലം: കേരളത്തിൽ നിലവിൽ ശക്തമായ ഭരണവിരുദ്ധ വികാരമാണുള്ളതെന്നും എല്ലായിടത്തും യുഡിഎഫ് തരംഗമാണ് ദൃശ്യമാകുന്നതെന്നും ആർഎസ്പി സ്ഥാനാർത്ഥി ഷിബു ബേബി ജോൺ. ചവറ മണ്ഡലത്തിൽ ഇത്തവണ രാഷ്ട്രീയ കാലാവസ്ഥ ഏറെ അനുകൂലമാണെന്നും മികച്ച ഭൂരിപക്ഷത്തോടെ മണ്ഡലം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാനുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്. ജനങ്ങളുടെ പിന്തുണയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.
കേരളം പോളിങ് ബൂത്തിലെത്താൻ ഇനി നാല് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മുന്നണികളെല്ലാം ആവേശകരമായ പ്രചാരണത്തിലാണ്. വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് എൽഡിഎഫ് വോട്ട് തേടുന്നത്. സർക്കാരിന്റെ പ്രവർത്തനങ്ങളും മണ്ഡലങ്ങളിൽ നടപ്പിലാക്കിയ പദ്ധതികളും അവസാനഘട്ടത്തിൽ വോട്ടർമാരിലേക്ക് എത്തിക്കാനാണ് ഇടത് ക്യാമ്പിന്റെ ശ്രമം.
വികസനത്തിനൊപ്പം തന്നെ രാഷ്ട്രീയ വിവാദങ്ങളും പ്രചാരണ വിഷയമാക്കാൻ എൽഡിഎഫ് നീക്കം സജീവമാക്കിയിട്ടുണ്ട്. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് പിരിച്ച പണത്തെ ചൊല്ലിയുള്ള തർക്കങ്ങളും കണക്കുകളിലെ വൈരുദ്ധ്യങ്ങളും ചർച്ചയാക്കാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. പുനരധിവാസവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ വോട്ടായി മാറ്റാനാണ് അവസാന ഘട്ടത്തിലെ ഈ തന്ത്രപരമായ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വാടാനപ്പള്ളിയിലെ കിറ്റ് വിതരണം; ഗോഡൗൺ ഉടമയും കിറ്റുകൾ ഓർഡർ ചെയ്ത ബിജെപി പ്രവർത്തകനും
കാസർഗോഡ് വിവാദം: വീണ്ടും വിവാദ പ്രസംഗവുമായി വനിതാ ലീഗ് നേതാവ്
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; നാലു ജില്ലകളിൽ യെല്ലോ അലർട്ട്
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീവിരുദ്ധ-വിവാദ പരാമർശവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു