മാലിന്യക്കൊട്ടയിൽ വലിച്ചെറിഞ്ഞ ടിക്കറ്റിന് ഒരു കോടി രൂപ സമ്മാനം; വയോധികയെ തേടി ഇരട്ടഭാ​​ഗ്യം

APRIL 4, 2026, 10:37 PM

ആലപ്പുഴ: പെസഹാ ദിനത്തിൽ കുഞ്ഞ് അച്ചാമ്മയെ തേടിയെത്തിയത് അവിശ്വസനീയമായ ഇരട്ട ഭാഗ്യം. വേസ്റ്റ് കൊട്ടയിൽ കളഞ്ഞ കാരുണ്യ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരു കോടി രൂപ അടിച്ചിരിക്കുകയാണ്.

ഇതിനൊപ്പമെടുത്ത മറ്റൊരു ടിക്കറ്റിന് 5000 രൂപയുടെ പ്രോത്സാഹന സമ്മാനവും ഈ വീട്ടമ്മയ്ക്ക് ലഭിക്കും. തലവടി പഞ്ചായത്ത് 15-ാം വാർഡിൽ മംഗലത്ത് കുഞ്ഞ് അച്ചാമ്മയ്ക്കാണ് ഈ ഭാഗ്യം ലഭിച്ചത്.

അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ കൊച്ചമ്മനം ജംക്ഷന് സമീപം ചെറിയ പെട്ടിക്കട നടത്തുകയാണ് ഇവർ. ഈ കടയിൽനിന്നുള്ള വരുമാനം കൊണ്ടാണ് കുഞ്ഞ് അച്ചാമ്മ ഉപജീവനം കണ്ടെത്തുന്നത്. പ്രദേശത്തെ ലോട്ടറി വിൽപനക്കാരനായ കോതപ്പുഴശ്ശേരി ജോർജുകുട്ടിയിൽനിന്നാണ് ഇവർ കാരുണ്യ ലോട്ടറിയുടെ രണ്ട് ടിക്കറ്റുകൾ വാങ്ങിയത്.

vachakam
vachakam
vachakam

വ്യാഴാഴ്‌ചത്തെ ഫലപ്രഖ്യാപനത്തിന് ശേഷം ടിക്കറ്റിൻ്റെ നമ്പർ പരിശോധിച്ചെങ്കിലും 5000 രൂപയുടെ പ്രോത്സാഹന സമ്മാനം ലഭിച്ച കാര്യം മാത്രമാണ് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ഒന്നാം സമ്മാനത്തിന് അർഹമായ പ്രധാന ടിക്കറ്റ് സമ്മാനമൊന്നും ഇല്ലെന്ന് കരുതി അവർ വേസ്റ്റ് കൊട്ടയിൽ കളഞ്ഞു.

രാത്രി ഒന്നാം സമ്മാനം അടിച്ച വിവരം കുഞ്ഞ് അച്ചാമ്മയുടെ സഹോദരൻ ഇവരെ അറിയിച്ചു. ഇതോടെയാണ് അമളി തിരിച്ചറിഞ്ഞത്. ഉടൻതന്നെ ഇരുവരും കടയിലെത്തി പരിശോധന നടത്തി. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ വേസ്റ്റ് കൊട്ടയിൽനിന്ന് കോടിപതിയാക്കിയ ആ ടിക്കറ്റ് അവർ കണ്ടെടുത്തു. പെസഹാ ദിനത്തിൽ ഭാഗ്യദേവത കടാക്ഷിച്ചതിൻ്റെ അതിയായ സന്തോഷത്തിലാണ്  അച്ചാമ്മ ഇപ്പോൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam