തൃശൂർ: വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി കിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയിൽ തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തു. കിറ്റുകൾ ഓർഡർ ചെയ്ത പ്രാദേശിക ബിജെപി നേതാവ് രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാൾക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിൽ ഇലക്ഷൻ ഫ്ലയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 900 രൂപ വിലമതിക്കുന്ന 26 കിറ്റുകൾ പിടിച്ചെടുത്തു. ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റ് കേന്ദ്രീകരിച്ച് ബിജെപി നേതാവ് രാധാകൃഷ്ണൻ നിർദ്ദേശിച്ചതനുസരിച്ച് നിരവധി സ്ത്രീകൾ കിറ്റുകൾ വാങ്ങാൻ എത്തിയതായി സിപിഎം പ്രവർത്തകർ ആരോപിച്ചു.
18 ഇനം സാധനങ്ങൾ അടങ്ങിയ കിറ്റുകളാണ് വിതരണത്തിനായി സൂപ്പർമാർക്കറ്റിന് പിന്നിൽ തയ്യാറാക്കി വെച്ചിരുന്നത്. വിഷുവിനായി തയ്യാറാക്കിയ കിറ്റുകളാണെന്നും 75 എണ്ണത്തിൽ 50 എണ്ണം ഇതിനോടകം കൊണ്ടുപോയതായും കടയുടമ സമ്മതിച്ചു. സംഭവത്തെ തുടർന്ന് അധികൃതർ സൂപ്പർമാർക്കറ്റ് അടപ്പിച്ചു.
മദ്യവും പണവും കിറ്റും നൽകി ബിജെപി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽ കുമാർ ആരോപിച്ചു. 2024-ൽ ആവർത്തിച്ച അതേ തന്ത്രങ്ങളാണ് ബിജെപി ഇപ്പോഴും പയറ്റുന്നത്. നഗ്നമായ ചട്ടലംഘനമാണിത്. സൂപ്പർമാർക്കറ്റ് ഉടമകളെ സ്വാധീനിച്ചാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നത്. കേന്ദ്രനേതാക്കൾ പെട്ടിയിൽ പണവുമായാണ് വരുന്നതെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വാടാനപ്പള്ളിയിലെ കിറ്റ് വിതരണം; ഗോഡൗൺ ഉടമയും കിറ്റുകൾ ഓർഡർ ചെയ്ത ബിജെപി പ്രവർത്തകനും
കാസർഗോഡ് വിവാദം: വീണ്ടും വിവാദ പ്രസംഗവുമായി വനിതാ ലീഗ് നേതാവ്
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; നാലു ജില്ലകളിൽ യെല്ലോ അലർട്ട്
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീവിരുദ്ധ-വിവാദ പരാമർശവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു