വീട്ടിലെ വോട്ട്; ബാലറ്റുപെട്ടിയുടെ ദ്വാരത്തിന് ഇത്ര വലിപ്പം വേണോ? അടിമുടി ദുരൂഹത:സണ്ണി ജോസഫ്

APRIL 4, 2026, 10:53 PM

ഇരിട്ടി: 'വീട്ടിലെ വോട്ടി'ന് ഉപയോഗിക്കുന്ന ബാലറ്റ് പെട്ടിയിലേത് വലിയ ദ്വാരമാണെന്നും അടിമുടി ദുരൂഹത ഉയര്‍ത്തുന്നതാണെന്നും കോണ്‍ഗ്രസ്.

പേരാവൂര്‍ നിയോജക മണ്ഡലത്തിലെ വീട്ടിലെ വോട്ടിന് ഉപയോഗിക്കുന്ന ബാലറ്റ് പെട്ടിയുടെ ദ്വാരത്തിന്റെ വലിപ്പം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫിന്റെ ആരോപണം.

ബാലറ്റുപെട്ടിക്ക് എന്തിനാണ് വിരലുകള്‍ കടത്തിവിടാന്‍ കഴിയുന്ന വിധം വലിപ്പമുള്ള ദ്വാരം എന്ന് സണ്ണി ജോസഫ് ചോദിച്ചു.

vachakam
vachakam
vachakam

ചെറിയ ബാലറ്റ് പേപ്പര്‍ നിക്ഷേപിക്കാന്‍ ദ്വാരത്തിന് ഇത്ര വലിപ്പം വേണോ? ഒരു സുരക്ഷിതത്വവും ഇല്ല. ബാലറ്റ് പെട്ടി കുത്തനെ പിടിച്ചാല്‍ ബാലറ്റ് പുറത്തേക്ക് വീഴും. ഈര്‍ക്കിലിയോ ചെറിയ കമ്പി കഷണമോ ഉപയോഗിച്ച് ദ്വാരത്തിലൂടെ ബാലറ്റ് എളുപ്പത്തില്‍ പുറത്തെടുക്കാന്‍ പറ്റും എന്നും സണ്ണി ജോസഫ് പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam