മാറാട് കലാപസമയത്ത് യുഡിഎഫ്-ആർഎസ്എസ് 'ഡീൽ'; വെളിപ്പെടുത്തലുമായി പി. ജയരാജൻ

APRIL 4, 2026, 10:25 PM

മലപ്പുറം: മാറാട് കലാപത്തിന്റെ പശ്ചാത്തലത്തിൽ യുഡിഎഫും ആർഎസ്എസ് നേതൃത്വവും തമ്മിൽ രഹസ്യ ധാരണയുണ്ടാക്കിയെന്ന ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ. പൊന്നാനി വെളിയങ്കോട് ഇടതുപക്ഷ സ്ഥാനാർത്ഥി എം.കെ. സക്കീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വെച്ച് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും ഈ 'ഡീലിന്' ശേഷമാണ് മാറാട് കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ നിന്ന് ബിജെപി പിന്മാറിയതെന്നും അദ്ദേഹം ആരോപിച്ചു.

ഹിന്ദു രാഷ്ട്രവാദികൾക്ക് സഹായകരമായ നിലപാടാണ് മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും സ്വീകരിക്കുന്നതെന്ന് പി. ജയരാജൻ കുറ്റപ്പെടുത്തി. മതമൗലികവാദ നിലപാടുകൾ ആത്യന്തികമായി വർഗീയ ശക്തികൾക്കാണ് ഗുണം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ മുന്നണികൾ തമ്മിലുള്ള 'ഡീൽ' ആരോപണങ്ങൾ രാഷ്ട്രീയ കേരളത്തിൽ പുകയുകയാണ്. പല മണ്ഡലങ്ങളിലും ബിജെപിയും സിപിഎമ്മും തമ്മിൽ വോട്ട് കച്ചവടത്തിന് ധാരണയുണ്ടെന്ന് കോൺഗ്രസും ലീഗും ആരോപിക്കുന്നു.

എൽഡിഎഫ് സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ കോൺഗ്രസ് ബിജെപിയുമായി കൈകോർക്കുന്നു എന്നാണ് സിപിഎം നേതാക്കളുടെ മറുപടി. ഈ വാക്പോരുകൾക്കിടയിലാണ് ദശാബ്ദങ്ങൾക്ക് മുമ്പുള്ള മാറാട് സംഭവം ഉയർത്തിക്കാട്ടി യുഡിഎഫിനെ പ്രതിരോധത്തിലാക്കാൻ പി. ജയരാജൻ രംഗത്തെത്തിയിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥികളെ വീഴ്ത്താൻ ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന ഇടത് മുന്നണിയുടെ പ്രചാരണത്തിന് ഈ വെളിപ്പെടുത്തൽ കൂടുതൽ കരുത്തുപകരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam