കാസർകോട്: ജില്ലയിലെ സ്കൂളുകളിലെ അധ്യാപകർക്ക് മൊബൈൽ ഫോൺ ഉപയോഗത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറക്കി ജില്ലാ വിദ്യാഭ്യാസ ഓഫീസർ. ഇനി മുതൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ സ്കൂളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്നാണ് നിർദേശം.
ഔദ്യോഗിക ആവശ്യങ്ങൾ ഇല്ലെങ്കിൽ അധ്യാപകർ സ്കൂളിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവരരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ജോലി സമയത്ത് അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സോഷ്യൽ മീഡിയയിൽ സജീവമാകുന്നതും കുട്ടികളുടെ പഠനത്തെയും സ്വഭാവ രൂപീകരണത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
സ്കൂൾ സമയത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്നും വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഫോണിൽ സമയം ചെലവഴിക്കരുതെന്നും അധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ട്. ക്ലാസ് സമയത്തിന് പുറത്ത് ഫോൺ കൈവശം വയ്ക്കാമെങ്കിലും ഉപയോഗത്തിൽ നിയന്ത്രണം തുടരും.
വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കിടെ നിർദേശം ലംഘിക്കുന്നതായി കണ്ടെത്തിയാൽ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. പ്രധാന അധ്യാപകർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും, അധ്യാപകർ മൊബൈൽ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ എല്ലാ ഹൈസ്കൂൾ അധ്യാപകർക്കും പുതിയ നിർദേശം ബാധകമായിരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
