മുണ്ടത്താനം ലിറ്റിൽ ഫ്‌ളവർ വിദ്യാനികേതനിൽ അദ്ധ്യാപക രക്ഷാകർത്തൃസംഘടന പൊതുയോഗവും, സെമിനാറും

JUNE 16, 2025, 4:52 AM

കങ്ങഴ : മുണ്ടത്താനം ലിറ്റിൽ ഫ്‌ളവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളേജ് അദ്ധ്യാപക രക്ഷാകർത്തൃസംഘടന (പി.ടി.എ.) യുടെ 2025 - 2026 വർഷത്തെ വാർഷിക പൊതുയോഗം നടന്നു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പി.ടി.എ. പ്രസിഡന്റ് സംഗീത ജോസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ റവ. സിസ്റ്റർ ആൻസി മാത്യു ആമുഖ പ്രഭാഷണം നടത്തി.

പിന്നീട് അധ്യയന വർഷത്തെ പി.ടി.എ. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് രക്ഷാകർത്തൃ പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് നടന്നു. പി.ടി.എ. എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരണത്തെ തുടർന്ന് പ്രഥമ യോഗം ചേർന്ന് പ്രസിഡന്റായി സംഗീത ജോസിനെയും, വൈസ് പ്രസിഡന്റായി ജോജി മാത്യുവിനെയും തെരഞ്ഞെടുത്തു.

അദ്ധ്യാപക പ്രതിനിധികളായ റോസമ്മ സിറിയക് സ്വാഗതം ആശംസിക്കുകയും, മെറിൻ വർഗീസ് കൃതജ്ഞത പ്രകാശിപ്പിക്കുകയും, സോഫി ജെയിംസ് തെരഞ്ഞെടുപ്പ് നിയന്ത്രിക്കുകയും ചെയ്തു. ലോക്കൽ മാനേജർ റവ.സിസ്റ്റർ അഖില ജോസഫ്, വൈസ് പ്രിൻസിപ്പൽ വർഗീസ് ദേവസി എന്നിവർ സംബന്ധിച്ചു.

vachakam
vachakam
vachakam

വാർഷിക പൊതുയോഗത്തിന് ശേഷം രക്ഷകർത്താക്കൾക്കായി നടന്ന സെമിനാറിന് പ്രമുഖ കരിയർ കൗൺസിലർ പ്രവീൺ കമലമ്മ നേതൃത്വം നൽകി. പുതുതലമുറയിലെ മാതാപിതാക്കളും കുട്ടികളും അധ്യാപകരും നേരിടുന്ന വെല്ലുവിളികളും, പരിഹാരനടപടികളും സെമിനാറിൽ ചർച്ചാവിഷയമായി. അച്ചടക്കവും ചിട്ടയുമുള്ള കുടുംബ അന്തരീക്ഷം കുട്ടികളെ ശരിയായ ജീവിതരീതിയിലേക്ക് നയിക്കുമെന്ന് പ്രവീൺ കമലമ്മ രക്ഷിതാക്കളെ ഓർമിപ്പിച്ചു. വിദ്യാർത്ഥികളുടെ ഭാവി പഠന സാധ്യതകൾ കണ്ടെത്തുമ്പോൾ അഭിരുചിയും, വ്യക്തിത്വവും, താല്പര്യവും പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam