വയനാട് ടൗൺഷിപ്പ് ഉദ്ഘാടന ചടങ്ങിലെ കൂവിവിളി മനോവിഷമമുണ്ടാക്കിയെന്ന്  ടി സിദ്ദിഖ്

MARCH 1, 2026, 6:37 AM

കൽപ്പറ്റ: വയനാട് ടൗൺഷിപ്പിൽ നിർമിച്ച വീടുകളുടെ താക്കോൽ കൈമാറ്റ ചടങ്ങിനിടെയാണ് കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖിനെതിരെ കൂവിവിളിയുണ്ടായത്.

ചടങ്ങിന്റെ സ്വാഗത പ്രസംഗികനായ ചീഫ് സെക്രട്ടറി സിദ്ദിഖിൻ്റെ പേര് പറഞ്ഞപ്പോഴായിരുന്നു ആദ്യ കൂവിവിളി. ശേഷം സിദ്ദിഖ് പ്രസംഗിക്കാനായി എത്തിയപ്പോഴും സദസിൽനിന്നും കൂവിവിളി ഉയർന്നിരുന്നു.  

 ഈ കൂവിവിളി മനോവിഷമമുണ്ടാക്കിയെന്ന്   ടി സിദ്ദിഖ് പ്രതികരിച്ചു. കൂവൽ ആസൂത്രിതമാണെന്ന് സംശയമുണ്ട്. സംഭവം മനോവിഷമമുണ്ടാക്കി. ഇടപെടേണ്ടവർ ഇടപെട്ടില്ല. ദുരിതബാധിതർ ആരും കൂവിയിട്ടില്ല. അവരെല്ലാം കയ്യടിക്കുകയാണ് ചെയ്തതെന്നും ടി സിദ്ദിഖ് പറഞ്ഞു.

vachakam
vachakam
vachakam

കല്ലിട്ട് പോകുന്നവരെന്ന മന്ത്രി കെ രാജന്റെ പരാമർശം ഒഴിവാക്കാമായിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം നിൽക്കുകയാണ് ചെയ്തത്.

ദുരന്ത ഭൂമിയിൽ ഒരു തരത്തിലുള്ള വിഭാഗീയതയും ഉണ്ടായിരുന്നില്ലെന്നും സിദ്ദിഖ് പറഞ്ഞു. തങ്ങൾ കല്ലുമാത്രം ഇട്ട് പോകുന്നവരല്ലെന്നും കല്ലിന് മീതെ കല്ല് വെക്കുമെന്നും ചടങ്ങിൽ മന്ത്രി കെ രാജൻ പറഞ്ഞിരുന്നു. ഇതേ കുറിച്ചായിരുന്നു സിദ്ദിഖിൻ്റെ പ്രതികരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam