കണ്ണൂർ : സംസ്ഥാന പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും പരോക്ഷമായി വിമർശിച്ച് എഴുത്തുകാരൻ ടി പത്മനാഭൻ രംഗത്ത്. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനത്തിന് നേരെ പൊലീസ് നടത്തിയ അക്രമത്തെ വിമർശിച്ചാണ് പത്മനാഭൻ രംഗത്തെത്തിയിരിക്കുന്നത്.
നിലത്തുവീണ യൂത്ത് കോൺഗ്രസ് പ്രവർത്തകയുടെ മുടിയിൽ പോലീസുകാർ ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിമർശനം. പോലീസിന്റെ നടപടി ഗുരുതരമായ നിയമലംഘനമാണെന്ന് ടി പത്മനാഭൻ വിമർശിച്ചു.
''യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധപ്രകടനത്തില്‍ വ്യാഴാഴ്ച കണ്ണൂരില്‍ ഒരു ദുരന്തമുണ്ടായി. റിയാ നാരായണന്‍ എന്ന ഒരു പ്രതിഷേധക്കാരിയെ വനിതാ പോലീസ് നിലത്ത് തള്ളിയിട്ടതിനുശേഷം അവരുടെ തലമുടി ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിപ്പിടിച്ച് ഒന്നിലധികം പോലീസുകാര്‍ എല്ലാശക്തിയുമുപയോഗിച്ച് മുകളിലേക്കും വശങ്ങളിലേക്കും പിടിച്ചുവലിക്കുന്നു; അവരുടെ വസ്ത്രങ്ങള്‍ കീറുന്നു, അവര്‍ നിലവിളിക്കുന്നു. ഈരംഗം കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തുപോയത് മഹാഭാരതത്തിലെ ഒരു രംഗമാണ്.
പാഞ്ചാലിയെ ദുശ്ശാസനൻ വലിച്ചിഴച്ച് രാജസഭയിലേക്ക് കൊണ്ടുവരുന്നു, അവരുടെ വസ്ത്രങ്ങൾ വലിച്ചുകീറുന്നു. ആരും സഹായിക്കാൻ വരുന്നില്ല. അന്ന് അപമാനിതയായ പാഞ്ചാലി സത്യപ്രതിജ്ഞ ചെയ്തു. കുരു വംശം നശിച്ചതിനു ശേഷം മാത്രമേ ഞാൻ എന്റെ ഈ അഴിഞ്ഞ മുടി കെട്ടുകയുള്ളൂ.
പിന്നീട് എന്താണ് സംഭവിച്ചതെന്ന് നമുക്കെല്ലാവർക്കും അറിയാം. ആരെയും വിമർശിക്കാനല്ല ഞാനിത് എഴുതുന്നത്. ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് ഈ ചെറിയ കുറിപ്പ് അവസാനിപ്പിക്കാം - ചരിത്രത്തിന് വീണ്ടും ആവർത്തിക്കാനുള്ള പ്രവണതയുണ്ട്. മറക്കാതിരുന്നാൽ നന്നായിരിക്കും''- ടി പത്മനാഭൻ മാതൃഭൂമി ദിനപത്രത്തിൽ എഴുതിയ കുറിപ്പിൽ വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്