അഡ്വക്കേറ്റ് ജനറലായി ജൈജു ബാബുവിനെ നിയമിച്ചു; ടി. അസഫലി പുതിയ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

MAY 18, 2026, 3:53 AM

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ പ്രമുഖ നിയമപദവികളിൽ അഴിച്ചുപണി. കേരളത്തിന്റെ പുതിയ അഡ്വക്കേറ്റ് ജനറലായി മുതിർന്ന അഭിഭാഷകൻ ജൈജു ബാബുവിനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ അദ്ദേഹം ദീർഘകാലമായി നിയമരംഗത്ത് സജീവമാണ്.

സംസ്ഥാനത്തെ പുതിയ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആയി മുതിർന്ന അഭിഭാഷകൻ ടി. അസഫലിയെയും നിയമിച്ചിട്ടുണ്ട്. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്തും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് അസഫലി.

വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തിലാണ് ഈ നിർണ്ണായക നിയമനങ്ങൾക്ക് അംഗീകാരം നൽകിയത്. പുതിയ അഡ്വക്കേറ്റ് ജനറലിന്റെയും ഡിജിപിയുടെയും ഔദ്യോഗിക ഉത്തരവുകൾ പൊതുഭരണ വകുപ്പ് ഉടൻ പുറപ്പെടുവിക്കും.

vachakam
vachakam
vachakam

ഹൈക്കോടതിയിൽ സർക്കാരിന്റെ നിയമപരമായ നിലപാടുകൾ ശക്തമായി അവതരിപ്പിക്കാനും പ്രൊസിക്യൂഷൻ നടപടികൾ കാര്യക്ഷമമാക്കാനും ഈ പുതിയ നിയമനങ്ങൾ സഹായിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam