കാരന്തൂർ: ധാർമിക ബോധത്തിലൂന്നിയ ചിട്ടയായ പഠനവും ജീവിത ക്രമീകരണവും അച്ചടക്കമുള്ള തലമുറയെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ഭാവി സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ സ്ത്രീകൾക്കുള്ള പങ്ക് പ്രധാനമാണെന്നിരിക്കെ മതഭൗതിക വിദ്യാഭ്യാസത്തോടൊപ്പം വിവിധ നൈപുണികളും അവർ സ്വായത്തമാക്കേണ്ടതുണ്ടെന്നും ഉസ്താദ് പറഞ്ഞു. മർകസ് സെൻട്രൽ ക്യാമ്പസിലെ റെസിഡൻഷ്യൽ സ്ത്രീ വിദ്യാഭ്യാസ കേന്ദ്രമായ ജാസ്മിൻ വാലിയിലെ മോറൽ എഡ്യൂക്കേഷൻ പഠനാരംഭം 'ഇഫ്തിതാഹ്' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ മർകസ് എം.എം.ഐ. ചീഫ് അഡ്മിസ്‌ട്രേറ്റീവ് ഓഫീസർ വി.എം. റശീദ് സഖാഫി അധ്യക്ഷത വഹിച്ചു. ശമീം കെ.കെ, അബ്ദുറഹ്മാൻ കുറ്റിക്കാട്ടൂർ, ഒ.ടി. മുഹമ്മദ് ശഫീഖ് സഖാഫി, അബ്ദുൽ മഹ്മൂദ് കെ.കെ, അബ്ദുസ്സമദ് സഖാഫി വാളക്കുളം, അബൂബക്കർ സിദ്ദീഖ് അസ്ഹരി, ഹുസൈൻ സഖാഫി കച്ചേരിമുക്ക്, അബ്ദുറാശിദ് സഖാഫി എന്നിവർ സംബന്ധിച്ചു. പെൺകുട്ടികൾക്ക് റെസിഡൻഷ്യൻ സൗകര്യത്തോടെ 8 -ാം ക്ലാസ് മുതൽ പി.ജി വരെ വിവിധ കോഴ്‌സുകൾ പഠിക്കാനുള്ള സംവിധാനമാണ് മർകസ് ജാസ്മിൻ വാലിയിൽ ഒരുക്കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്