കട്ടേല റസിഡൻഷ്യൽ സ്‌കൂളിലെ മിഠായി വിതരണ വിവാദം; ഒന്നും പ്രതികരിക്കാതെ മന്ത്രി കെ.എ. തുളസി

JUNE 2, 2026, 10:20 PM

തിരുവനന്തപുരം: കട്ടേല റസിഡൻഷ്യൽ സ്‌കൂളിലെ മിഠായി വിതരണ വിവാദത്തിൽ പ്രതികരിക്കാതെ പട്ടികജാതി-പട്ടിക വർഗ വികസന വകുപ്പ് മന്ത്രി കെ.എ. തുളസി.സംഭവ സമയത്ത് മുരളീധരൻ്റെ പ്രവൃത്തിയെ തടയാനോ തിരുത്താനോ മന്ത്രി തയ്യാറായില്ലെന്ന വിമർശനം വലിയ രീതിയിൽ ഉയർന്നിരുന്നു. 

സ്കൂൾ പ്രവേശനോത്സവത്തിനിടെ എംഎൽഎ വി. മുരളീധരൻ ട്രൈബൽ സ്കൂളിലെ കുട്ടികളുടെ കയ്യിൽ മിഠായി നൽകാതെ മേശപ്പുറത്ത് ഇട്ടു കൊടുത്തതാണ് വിവാദത്തിന് വഴിവച്ചത്. മേശപ്പുറത്ത്‌ മിഠായി തട്ടിയിട്ടശേഷം മുരളീധരൻ അതെടുത്ത് കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഈ സമയത്ത് ഉദ്‌ഘാടകയായി മന്ത്രി കെ.എ. തുളസി സ്കൂളിൽ എത്തിയിരുന്നു.

അതേസമയം, ഓരോ കുട്ടിക്കായി മിഠായി വിതരണം ചെയ്താൽ മന്ത്രി അടക്കമുള്ളവർ കാത്തു നിൽക്കേണ്ടി വരുമായിരുന്നു. അതുകൊണ്ടാണ് മിഠായികൾ മേശ തോറും ഒന്നിച്ച് നൽകിയത് എന്നായിരുന്നു വി. മുരളീധരന്‍ എംഎല്‍എയുടെ പ്രതികരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam