നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയം ശക്തമാകുന്നു. വീടിന് സമീപത്ത് കുഴിച്ചിട്ട നിലയിൽ ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തി എന്ന റിപ്പോർട്ട് ആണ് പുറത്ത് വന്നത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
മൃതദേഹങ്ങൾ മേരിക്കുട്ടി (70)യും മകൻ റെജി (45)യും ആയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് മേരിക്കുട്ടിയുടെ ഇളയ മകൻ സജിയെ കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചിൽ ശക്തമാക്കി.
കാണാതായ മേരിക്കുട്ടിയുടെ മകളാണ് ഇന്നലെ പൊലീസിൽ പരാതി നൽകിയത്. സംശയിക്കപ്പെടുന്ന സജിയോടൊപ്പമാണ് മേരിക്കുട്ടിയും റെജിയും താമസിച്ചിരുന്നത്. മാതാവിനെയും സഹോദരനെയും കുറിച്ച് ചോദിച്ചപ്പോൾ സജി കൃത്യമായ മറുപടി നൽകാത്തതോടെയാണ് സംശയം ഉയർന്നത്.
ഇതിനിടെ നാട്ടുകാരും സജിയോട് വിവരങ്ങൾ അന്വേഷിച്ചിരുന്നുവെങ്കിലും പരസ്പരവിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. ഇതോടെ നാട്ടുകാർ മേരിക്കുട്ടിയുടെ മകളെ വിവരമറിയിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു.
സജി ഇപ്പോൾ ഒളിവിലാണെന്നും കണ്ടുകിട്ടുന്നവർ പൊലീസിനെ അറിയിക്കണമെന്നും ഇടുക്കി എസ്.പി അറിയിച്ചു. കുടുംബ തർക്കമാണോ കൊലപാതകത്തിന് പിന്നിലെന്നതടക്കമുള്ള എല്ലാ സാധ്യതകളും പൊലീസ് പരിശോധിച്ചുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
