മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം; ഭാര്യയുടെ മൂക്ക് മുറിച്ചു മാറ്റി ഭർത്താവ് 

NOVEMBER 6, 2025, 4:32 AM

ഭോപ്പാൽ: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ ഭർത്താവ് ഭാര്യയുടെ മൂക്ക് മുറിച്ചുമാറ്റിയതായി റിപ്പോർട്ട്. മദ്ധ്യപ്രദേശിലെ ജാബുവ ജില്ലയിൽ റാണാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പദൽവ ഗ്രാമത്തിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു സംഭവം. 

ഗുജറാത്തിൽ രാകേഷിന്റെ ജോലിസ്ഥലത്തിന് സമീപത്തായിരുന്നു ദമ്പതികളും മകനും താമസിച്ചിരുന്നത്. അവിടെവച്ച് ഭാര്യയുടെ സ്വഭാവത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ദമ്പതികൾ നാട്ടിലേക്ക് തിരിച്ചു. യാത്രാമദ്ധ്യേ വിവാഹമോചനത്തെക്കുറിച്ച് താൻ ഭർത്താവിനോട് സംസാരിച്ചിരുന്നുവെന്നും വീട്ടിലെത്തി ബന്ധുക്കളോട് ആലോചിച്ച് തീരുമാനമെടുക്കാമെന്ന് അയാൾ സമ്മതിച്ചിരുന്നുവെന്നും ഇരയായ യുവതി പോലീസിനോട് പറഞ്ഞു.

എന്നാൽ വീട്ടിലെത്തിയ ഉടൻ ഭർത്താവ് തന്നെ വടികൊണ്ട് അടിക്കുകയും ബ്ലേഡ് ഉപയോഗിച്ച് മൂക്ക് മുറിച്ചുമാറ്റുകയുമായിരുന്നു എന്നാണ് യുവതി പറയുന്നത്. കണ്ടുനിന്ന മകൻ ഉറക്കെ കരഞ്ഞിട്ടും ഭർത്താവ് തന്നെ വെറുതേവിട്ടില്ലെന്നും യുവതി പറഞ്ഞു. സംഭവത്തിൽ ഇന്നലെയാണ് പൊലീസിന് പരാതി ലഭിച്ചത്. 

vachakam
vachakam
vachakam

അറസ്റ്റിലായ യുവതിയുടെ ഭർത്താവ് രാകേഷ് ബിൽവാളിനെ കോടതി റിമാൻഡ് ചെയ്‌തുവെന്ന് പൊലീസ് സൂപ്രണ്ട് ശിവ് ദയാൽ സിംഗ് പറഞ്ഞു. 23കാരിയായ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam