രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പരാതി നൽകിയ അതിജീവിതയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനും അതിജീവിതയെ തിരിച്ചറിയാന്‍ കഴിയും വിധം വെളിപ്പെടുത്തല്‍ നടത്തിയതിനുമാണ് രാഹുൽ ഈശ്വറിനെ അറസ്റ്റു ചെയ്തത്.
അതേസമയം, തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യയോടൊപ്പം സ്വന്തം വണ്ടിയിലാണ് രാഹുലിനെ നന്ദാവനത്തിലെ എ ആര്‍ ക്യാമ്പിലെത്തിച്ചത്.സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നി വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
