ശബരിമല സ്വർണകൊള്ളയിൽ  ഇനി സിബിഐയും എൻഐഎയും ഇഡിയും വരും: കേന്ദ്ര മന്ത്രി സുരേഷ് ഗോപി

DECEMBER 3, 2025, 11:46 PM

കൊല്ലം: ശബരിമല സ്വർണകൊള്ളയിൽ ഇപ്പോൾ നടക്കുന്നത് കോടതിയുടെ മേൽനോട്ടത്തിലുള്ള പൊലീസ് അന്വേഷണമാണെന്നും ഇനി സിബിഐയും എൻഐഎയും ഇഡിയും വരുമെന്നും അപ്പോൾ കയ്യും കിടന്ന് കയ്യും കാലുമിട്ട് അടിക്കരുതെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി.

എൻഡിഎ കൊല്ലം കോർപ്പറേഷൻ സ്ഥാനാർത്ഥി സംഗമവും വികസന രേഖ പ്രകാശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

 മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് അയച്ചത് നേരിട്ട് ഹാജരാകാൻ വേണ്ടിയല്ല. മറുപടി കൊടുക്കാൻ വേണ്ടിയാണ്.

vachakam
vachakam
vachakam

കിഫ്ബിയായലും എന്ത് ബി ആയാലും കണക്കുവേണം. നാട്ടുകാരെ പറ്റിക്കാനാകും, പക്ഷേ സർക്കാർ സംവിധാനത്തിൽ അത് നടക്കില്ല. നേമത്തെ ജനങ്ങൾ ബിജെപിയെ വിജയിപ്പിക്കുമെന്നും അതിലൊന്നും മന്ത്രി പുങ്കവന്മാർ ഇപ്പോഴേ ഭയപ്പെട്ട് ഇളകണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. 

 ഒന്ന് വഴിമാറാൻ തള്ളിയതിനുള്ള നിയമ നടപടികൾ താൻ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അതിൽ എന്തോ സംഭവിച്ചന്ന് പറഞ്ഞ് ഒറ്റിയ സമൂഹം കേരളത്തിലുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam