ഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ കടുത്ത പരാമർശങ്ങൾ നടത്തി സുപ്രീം കോടതി. “ശബരിമലയിൽ ഇനി സ്വർണം എന്തെങ്കിലും അവശേഷിക്കുന്നുണ്ടോ?” എന്നായിരുന്നു കോടതിയുടെ ചോദ്യം. പങ്കജ് ഭണ്ഡാരി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ പരാമർശം ഉണ്ടായത്.
അതേസമയം കേസിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് പങ്കജ് ഭണ്ഡാരി കോടതിയെ അറിയിച്ചു. അപ്പീൽ ഹർജി മാർച്ച് 9-ന് വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു.
ഇതിനുമുമ്പും സ്വർണക്കൊള്ള വിഷയത്തിൽ സുപ്രീം കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. “ദൈവത്തെ പോലും കൊള്ളയടിച്ചില്ലേ?” എന്നായിരുന്നു അന്നത്തെ കോടതിയുടെ ചോദ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
