മുഖ്യമന്ത്രി പദത്തിന് വി ഡി സതീശന് പിന്തുണ; ജനവികാരം പരിഗണിച്ച് തീരുമാനമെന്ന് സാദിഖലി തങ്ങള്‍

APRIL 30, 2026, 12:50 AM

മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിന്തുണച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സതീശന് ലഭിക്കുന്ന പിന്തുണ ജനങ്ങളുടെ അഭിപ്രായമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നുവെന്നും, ജനവികാരം പരിഗണിച്ചായിരിക്കും മുന്നണിയുടെ തീരുമാനങ്ങളെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി. “ഒരൊറ്റ ഏജന്‍സിയല്ല, പലരും യുഡിഎഫിന് വിജയം പ്രവചിക്കുന്നു. എക്‌സിറ്റ് പോളില്‍ കാണിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നാണ് പ്രതീക്ഷ,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള അന്തിമ തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുക്കേണ്ടതാണെന്നും, അതും ജനവികാരം മാനിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം, ലീഗ് പ്രത്യേകമായ ആവശ്യങ്ങളൊന്നും മുന്നോട്ടുവയ്ക്കുന്നില്ലെന്നും ഉപമുഖ്യമന്ത്രി സ്ഥാനം ഉള്‍പ്പെടെ ഒന്നും ചോദിച്ച് വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി. ലീഗിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam