തിരുവനന്തപുരം: അനാവശ്യമായ മുഖ്യമന്ത്രി ചർച്ചകൾ ഒഴിവാക്കണമെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. നിലവിലെ സാഹചര്യത്തിൽ ഇത്തരം ചർച്ചകൾക്ക് ഇത് ശരിയായ സമയമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുതിർന്ന നേതാക്കൾ മാതൃകാപരമായി പെരുമാറേണ്ടതുണ്ടെന്നും, പൊതുവേദികളിൽ ഇത്തരം വിഷയങ്ങൾ ഉന്നയിക്കുന്നത് ഒഴിവാക്കണമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. പാർട്ടിക്കുള്ളിലെ അഭിപ്രായങ്ങൾ രഹസ്യമായി നിലനിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനാവശ്യ വിവാദങ്ങൾ പാർട്ടിക്ക് തിരിച്ചടിയാകാമെന്നും, സംഘടനയുടെ ഏകോപനത്തിന് പ്രാധാന്യം നൽകേണ്ട സമയമാണിതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
